ദോഹ: ഇന്ത്യ പോലുളള ഒരു ബഹുസ്വരസമൂഹത്തില്‍ ഇസലാമിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച്, ഇസ്‌ലാം മറ്റ് സമുദായങ്ങള്‍ക്ക് അനുഭവിച്ചറിയാനുളള സാഹചര്യം സ്യഷ്ടിക്കുക എന്നതാണ് ഇന്ത്യന്‍ മുസ്‌ലിംങ്ങളുടെ പ്രഥമ ദൌത്യമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ ഇസ്‌ലാമിക മൂല്യങ്ങളുടെ പ്രതിനിധാനത്തിനു വേണ്ടി മുസ്‌ലിംങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്‍സൂറ ശാന്തി നികേതന്‍ സ്കൂള്‍ ഗ്രൌഡില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ സംഘടിപ്പിച്ച പെതുസമ്മേളനത്തില്‍ ' ഇസലാമിന്റെ പ്രതിനിധാനം സമകാലിക ഇന്ത്യയില്‍' എന്ന വിഷയത്തില്‍ സംസാരികുകയായിരുന്നു ശൈഖ് മുഹമ്മദ് കാരക്കുന്ന്. സ്വാതന്ത്രാനാന്തര ഇന്ത്യയിലുണ്ടായ നിരവധി വര്‍ഗീയകലാപങ്ങളും സ്ഫോടനങ്ങളും ഇന്ത്യന്‍ മുസ്‌ലിംങ്ങള്‍ക്ക് വന്‍ നഷ്ടങ്ങള്‍ വരുത്തിവെക്കുകയും ഇന്ത്യന്‍ മുസ്‌ലിംങ്ങളെ ഏറെ തെറ്റിദ്ധരിക്കാന്‍ ഇടനല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം കലാപങ്ങളെ കുറിച്ച് നിക്പക്ഷമായ ഒരു അന്വോഷണം നടത്തി സമുദായത്തിന് നീതി ലഭ്യമാക്കാന്‍ ഒരു ഭരണകൂടവും മുന്നോട്ട് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് എവിടെ സ്ഫോടനമുണ്ടായാലും അതുമായി മുസ്‌ലിം സമുദായത്തെ ബന്ധിപ്പിക്കാനുളള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നുത്. എന്നാല്‍ മനുഷ്യവകാശ പ്രവര്‍ത്തകരും സ്വതത്ര ഏജന്‍സകളും നടത്തിയ അന്വോഷണങ്ങള്‍ ഇത്തരം സ്ഫോടനങ്ങള്‍ ഭരണതലത്തിലോ രാഷ്ട്രീയ തലത്തിലോ ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും ഇത്തരം സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അതിന്റെ ഗുണഭോഗ്താക്കളായ സാമ്രാജ്യത്വ മുതലാളിത്വ ശക്തികളാണ്. അവര്‍ ഇതിനായി പലരെയും ഉപയോഗപ്പെടുത്തുകയാണ്. അവസാനം നടന്ന മുബൈ ആക്രമണത്തെ തുടര്‍ന്ന്
1500 കോടിയുടെ ആയുധങ്ങളാണ് ഇന്ത്യ ഇസ്രായേലില്‍ നിന്നൂം വാങ്ങിയത്. തമിഴ് സിംഹളരുടെ ആക്രമണത്തെ ബുദ്ധ ഭീകരത എന്നും നക്സല്‍ ആക്രമണങ്ങളെ കമ്മ്യൂണിസ്റ് ഭീകരത എന്നും വിശേഷിപ്പിക്കാത്ത ഭരണകൂടവും മാധ്യമങ്ങളും മുസ്‌ലിം സമുദായത്തെ ഭീകരതയുടെ പേരില്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും, ഒരു സമുദായത്തെ മെത്തും ഭീകരവാദികളായി ചിത്രീകരിക്കാനുളള ശ്രമം ഏറെ അപകടരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്യച്യുതി നേരിടുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ സന്നിവേശിപ്പിക്കാനുളള ആസൂത്രിത ശ്രമം മുസ്‌ലിം സമുദായത്തിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും ശൈഖ് മുഹമ്മദ് കാരക്കുന്ന പറഞ്ഞു. സാമുദായികമായി സംഘടിക്കുന്നതിനു പകരം ജനങ്ങള്‍ക്കുവേണ്ടി നിലക്കൊളളുന്ന, ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന കരുത്തുളള ഒരു രാഷ്ട്രീയ ശക്തിയായി മുസ്‌ലിം സമുദായം മാറണം. കട്ടവന്റെ കൈമുറിക്കലും വ്യഭിചരിക്കുന്നവനെ എറിഞ്ഞുകൊല്ലലും മാത്രമല്ല ഇസ്‌ലാമിക രാഷ്ട്രീയമെന്നും രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെ നിന്ന് അവന്റെ അവകാശ പോരാട്ടമാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനമെന്ന് സമൂഹത്തിന് അനുഭവിച്ചറിയാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ പങ്കിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ പ്രവാചകന്‍ മദീനയില്‍ ആദ്യമായി ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ചപ്പോള്‍ അവിടുത്തെ മുസ്‌ലിം ജനസംഖ്യ വെറും
15 ശതമാനം മാത്രമായിരുന്നു എന്ന വസ്തുത മനസ്സിലാക്കണം. സമുദായ അംഗങ്ങളുടെ എണ്ണമല്ല, ബഹുജന പിന്തുണയുടെ അടിസ്ഥാനമെന്നും സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളോട് എന്ത് സമീപനം സ്വീകരിക്കുന്നു എന്നതാണ് പിന്തുണയുടെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി. ജനപക്ഷത്ത് നിന്ന് സാമൂഹ്യ നീതി നടപ്പിലാക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ സംസ്കാരം രാജ്യത്ത് വളര്‍ത്തിയെടുക്കാനും ഇത്തരം കൂട്ടായ്മകളില്‍ മാനവിക ബോധമുളളവരെ കൂടെ നിര്‍ത്താനും മുസ്‌ലിംങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ കഠിന ശത്രുക്കള്‍ മക്കയില്‍ പട്ടിണികിടക്കുന്നു എന്നറിഞ്ഞപ്പോള്‍ മദീനയിലെ തന്റെ പ്രസംഗപീഠത്തില്‍ കയറി അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആഹ്വാനം ചെയ്ത പ്രവാചകന്‍ പ്രകടിപ്പിച്ച ഇസ്‌ലാമിന്റെ മാനവിക സേവന മുഖം ഇന്ത്യന്‍ ജനതയ്ക്കും അനുഭവിച്ചറിയാന്‍ സാധിക്കണം. വര്‍ത്തമാന ഇന്ത്യയില്‍ ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാമിന്റെ സന്ദേശം അറിയാത്തവരാണെന്നും അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ പ്രബോധന ദൗത്യം മുസ്‌ലിം സമുദായും ഏറെ ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്ക് സാമ്രാജ്യത്വ ശക്തികള്‍ കടന്നു വരുമ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ സാക്ഷരത
90 ശതമാനത്തില്‍ അധികമായിരുന്നത് ഇന്ന് പത്ത് ശതമാനത്തില്‍ കുറഞ്ഞത് വളരെ ഗുരതരമായ ഒന്നാണ്. മാത്രവുമല്ല ഇന്നത്തെ ഇന്ത്യന്‍ മുസ്‌ലിംങ്ങളില്‍ വലിയ ഒരു ശതമാനം വിശ്വാസവൈകല്യങ്ങളുടെയും അനാചാരങ്ങളുടെയും മാറാപ്പ് പേറി നടക്കുന്നവരാണ്. അതുകൊണ്ടു തന്നെ സമുദായത്തിന്റെ സംസ്കരണവും ഒരു മുഖ്യഅജണ്ടയായി സമുദായം സ്വീകരിക്കണം. ഈ ദൗത്യ നിര്‍വഹണത്തിനായി സമുദായത്തിന്റെ പൊതു വേദികള്‍ രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. ജനറന്‍ സിക്രട്ടറി അബ്ദുറഹ്മാന്‍ പുറക്കാട് സ്വാഗതം പറഞ്ഞു. എം. മുഹമ്മദലി ഖിറാഅത്ത് നടത്തി.