മനുഷ്യന്‍ ചിന്താശീലനും
വിശേഷബുദ്ധിയുള്ളവനുമാണ്. ഇതര
സൃഷ്ടിജാലങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിച്ചു
നിര്‍ത്തുന്ന ഘടകവും അതാണ്. നാം
ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തിന്‍റെയും
മനുഷ്യനുള്‍പ്പെടെ അതിലെ അനേകം കോടി
ജീവജാലങ്ങളുടെയും സൃഷ്ടിപ്പിലും
സംവിധാനത്തിലും സര്‍വ്വശക്തനായ ഒരു
ദൈവത്തിന്‍റെ സാന്നിദ്ധ്യം
ഉണ്ടെന്നത് സര്‍വ്വസമ്മതമായ കാര്യമാണ്.
ദോഹ: അതിവേഗം മാറുന്ന
കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാനും
പെണ്‍മക്കളെ സ്വന്തം കാലില്‍ നില്‍ക്കാന്‍
പ്രാപ്തരാക്കുന്നതിനും
സ്ത്രീവിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍
നല്‍കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപ
ഗോപാലന്‍ വാധ്വ പറഞ്ഞു. അതേസമയം,
മൂല്യബോധമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്
അമ്മമാര്‍ക്ക് ബാധ്യയതയുണ്ടെന്നും അംബാസഡര്‍
വ്യക്തമാക്കി.
ദോഹ: ഇന്ത്യ പോലുളള ഒരു
ബഹുസ്വരസമൂഹത്തില്‍ ഇസലാമിന്റെ സന്ദേശം
ഉയര്‍ത്തിപ്പിടിച്ച്, ഇസ്‌ലാം മറ്റ്
സമുദായങ്ങള്‍ക്ക് അനുഭവിച്ചറിയാനുളള
സാഹചര്യം സ്യഷ്ടിക്കുക എന്നതാണ് ഇന്ത്യന്‍
മുസ്‌ലിംങ്ങളുടെ പ്രഥമ ദൌത്യമെന്ന്
ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍
ശൈഖ് മുഹമ്മദ് കാരക്കുന്ന്
അഭിപ്രായപ്പെട്ടു.